ന്യൂഡല്‍ഹി: ഐസിസി ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റിന് ടീം വരില്ലെങ്കിലും, ബംഗ്ലാദേശിന്റെ ഷൂട്ടിംഗ് ടീം അടുത്ത മാസം ഇന്ത്യയില്‍ എത്തും.
ഫെബ്രുവരി രണ്ട് മുതല്‍ 14വരെ ന്യൂഡല്‍ഹിയില്‍ നടക്കുന്ന ഏഷ്യന്‍ റൈഫിള്‍ ആന്‍ഡ് പിസ്റ്റള്‍ ചാമ്പ്യന്‍ഷിപ്പിനായി യാത്ര ചെയ്യാന്‍ ബംഗ്ലാദേശ് താരങ്ങള്‍ക്ക് അവരുടെ സര്‍ക്കാര്‍ അനുമതി നല്കി.
ഫെബ്രുവരി ഏഴ് മുതല്‍ ഇന്ത്യയിലും ശ്രീലങ്കയിലും നടക്കാനിരിക്കുന്ന ട്വന്റി-20 ലോകകപ്പില്‍ ബംഗ്ലാദേശ് പങ്കെടുക്കുന്നില്ല. സുരക്ഷാ പ്രശ്നം ചൂണ്ടിക്കാട്ടിയാണ് ബംഗ്ലാദേശ് പിന്മാറിയത്.